തൃശ്ശൂർ : മുള്ളൂർക്കര ആറ്റൂർ മണ്ടലംകുന്നിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വൃദ്ധസഹോദരിമാരിൽ മൂന്നാമത്തെയാളും മരിച്ചു. മഠത്തിപറമ്പിൽ വീട്ടിൽ ജാനകി (80) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ജാനകി ഉൾപ്പെടെ മൂന്ന് സഹോദരിമാരെയും വിഷം കഴിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും, ചികിത്സയിൽ കഴിയുന്നതിനിടെയാണ് ജാനകി മരണത്തിന് കീഴടങ്ങിയത്.
ഇതിന് മുൻപ് സഹോദരിമാരായ സരോജിനിയും ദേവകിയും മരിച്ചിരുന്നു. മൂവരും ഒരുമിച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.




