കോട്ടയം: തിരുവാതുക്കൽ ദമ്പതികളായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഒറാങ് തൃശൂർ മാളയിൽ നിന്ന് പിടിയിൽ. പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും. ആസാം സ്വദേശിയായ ഇയാൾ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പോലീസ് നേരെത്തെ കണ്ടെത്തിയിരുന്നു . കൂടാതെ കൊലപാതകത്തിനായി ഉപയോഗിച്ച കോടാലിയിൽ നിന്നും ഇയാളുടെ വിരലടയാളമായിരുന്നു പൊലീസിന് ലഭിച്ചത്. മുൻപ് അമിത് മോഷണ കേസിൽ പ്രതിയായിരുന്നപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കൊലപാതകത്തിനായി ഉപയോഗിച്ച ആയുധത്തിലെ ഫിംഗർ പ്രിന്റ്റും മാച്ച് ചെയ്തതോടെയാണ് പ്രതി അമിത് തന്നെയെന്ന് സ്ഥിരീകരിച്ചത്.
കൂടാതെ വീടിന്റെ പല ഭാഗങ്ങളിൽ നിന്നും ഇയാളുടെ വിരലടയാളങ്ങൾ ലഭിച്ചിരുന്നു. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഇയാൾ നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്തിരുന്നു . കൂടാതെ ഈ സമയം വിജയകുമാറിന്റെ വീടിന്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. അത് കഴിഞ്ഞായിരുന്നു ഇയാൾ കൊലപാതകം നടത്തിയത്. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് , പ്രതിയുടെ ഫോൺ ലൊക്കേഷൻ കേന്ദ്രികരിച്ചുമായിരുന്നു പോലീസിന്റെ അന്വേഷണം






