സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഇത് രാഷ്ട്രീയവിജയം, വടകരയോട് നന്ദി, പാലക്കാട് ഉപതിരഞ്ഞെടുപ്പും UDF ജയിക്കും’ -ഷാഫി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം സമ്മാനിച്ച വടകരയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ. വിജയമുറപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി. യു.ഡി.എഫിന്റേത് രാഷ്ട്രീയവിജയമാണെന്നും അതിന്റെ മുഴുവൻ ക്രെഡിറ്റും വടകരയിലെ ജനങ്ങൾക്കാണെന്നും ഷാഫി പറഞ്ഞു.

‘രാഷ്ട്രീയബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലെ ജനങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്. വടകരയുടെ മതേതര മനസിന്റെ വിജയമാണ്. അവിടത്തെ ജനതയുടെ രാഷ്ട്രീയബോധത്തിന്റെ വിജയമാണ്. ജനാധിപത്യ-മതേതരമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരുടെ വിജയമാണ്. അതിന്റെ പരിപൂർണമായ ക്രെഡിറ്റും വടകരയിലെ ജനങ്ങൾക്ക് കൊടുക്കുന്നു.

അനിവാര്യമായ വിജയത്തിന് വേണ്ടി വടകരയിലെ ജനങ്ങളെ ജനാധിപത്യ-മതേതര മാർഗത്തിൽ സമീപിച്ച ഐക്യജനാധിപത്യ മുന്നണിയുടേയും ആർ.എം.പിയുടേയും ഉൾപ്പെടെ ഞങ്ങൾക്കുവേണ്ടി പ്രവർത്തിച്ച മുഴുവൻ സഹപ്രവർത്തകർക്കും ഹൃദയാഭിവാദ്യങ്ങൾ നേരുന്നു.’ -ഷാഫി പറഞ്ഞു.

തനിക്ക് കുറച്ച് കാര്യങ്ങൾ കൂടി പറയാനുണ്ടെന്നും അത് പിന്നീട് പറയാമെന്നും പ്രചാരണത്തിന്റെ അവസാനഘട്ടത്തിലുണ്ടായ വിവാദങ്ങളെ ഉദ്ദേശിച്ച് ഷാഫി പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് വേണ്ടിവരില്ലെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റേയും സി.പി.എമ്മിന്റേയും വാദം തെറ്റാണെന്ന് വടകരയിലെ ജനം തെളിയിച്ചു. പാലക്കാട്ടെ ജനത അർഹിക്കുന്ന ഏറ്റവും ഉചിതമായ തീരുമാനം തന്നെ കോൺഗ്രസും ഐക്യജനാധിപത്യമുന്നണിയും സ്വീകരിക്കും.

വടകരയിലെ ജനങ്ങളുടെ ജനാധിപത്യ-മതേതര മനസ് പാലക്കാട്ടെ ജനങ്ങളും ഉയർത്തിപ്പിടിക്കുമെന്നും പാലക്കാട് യു.ഡി.എഫ്. വിജയിക്കുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

കെ. മുരളീധരൻ തൃശൂരിൽ പോയത് മതേതര പോരാട്ടം നടത്താനാണ്. ആ തീരുമാനത്തിന്റെ ഗുണം താനുൾപ്പെടെ കേരളത്തിലെ ബാക്കി 19 സ്ഥാനാർഥികൾക്കും കിട്ടിയിട്ടുണ്ട്. ദേശീയതലത്തിൽ ബി.ജെ.പിയുടെ അഹങ്കാരത്തിനും ധിക്കാരത്തിനുമേറ്റ തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം മാറുകയാണെന്നും ഷാഫി കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement