കോട്ടയം: വരുന്ന റിപ്പബ്ലിക് ദിനത്തിൽ കോളേജ് ബാൻഡ് സെറ്റ് ഇക്കുറി ജില്ലാ റിപ്പബ്ളിക് ദിന പരേഡിന് എത്തുന്നു. കോട്ടയം ബസേലിയസ് കോളേജിലെ ആൺ-പെൺ കൂട്ടായ്മയിലുള്ള ബാൻഡ്. നാൽപത്തിയഞ്ചു വിദ്യാർഥികളാണ് ബാൻഡിലുള്ളത്. ഡ്രം, ബേസ് ഡ്രം ഉൾപ്പെടെയുള്ള സംഗീത ഉപകരണങ്ങൾക്ക് ഏകദേശം ആറ് ലക്ഷം രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവുംകൂടുതൽ വിലയുള്ളത് യൂേഫാണിയത്തിനാണ്.
ഏകദേശം ഒൻപതിനായിരം രൂപ വിലയുള്ള യൂേഫാണിയം എട്ടെണ്ണമുണ്ട്. തൊടുപുഴ ന്യൂമാൻ കോളേജിലെ ബാൻഡ് സെറ്റ് ടീമാണ് ബസേലിയസ് ടീമിനെ പരിശീലിപ്പിച്ചത്. നിലവിൽ സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ് ബാൻഡ് സെറ്റ് മത്സരമുള്ളത്. കേരളത്തിൽ ആദ്യമാണ് കഴിഞ്ഞ വർഷം തൊടുപുഴ ന്യൂമാൻ കോളേജിൽ ബാൻഡ് സെറ്റിന് തുടക്കമിട്ടത്.
ബസേലിയസ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ലെഫ്. ഷിബു എം.ജോർജ് പറയുന്നു. കഴിഞ്ഞവർഷം ആദ്യമാണ് കേരളത്തിൽ ആദ്യമായി കോളേജ് തലത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിൽനിന്ന് പെൺകുട്ടികൾ അടങ്ങുന്ന ബാൻഡ് രൂപവത്കരിച്ചത്. കഴിഞ്ഞ വർഷം ന്യുഡൽഹിയിൽ നടന്ന റിപ്പബ്ളിക്ദിന പരേഡിൽ ഈ ടീം പങ്കെടുത്തിരുന്നു.






