സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൊടുപുഴയില്‍ കാര്‍ കത്തി നശിച്ചു; ഒരാൾ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ മരിച്ചു. കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബി എരപ്പനാലാണ് മരണപ്പെട്ടത്. കത്തികരിഞ്ഞ നിലയിലുണ്ടായിരുന്ന മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.

റോഡിൽ നിന്നും പറമ്പിലേക്ക് ഒതുക്കിയിട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കാറിന് തീപിടിച്ചതുകണ്ട നാട്ടുകാർ, അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കാറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടസ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ ദൂരത്തിലാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്.

Tags :

Recent News

Advertisement