പാലക്കാട്: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട് മണപ്പാടം വില്ലേജ് ഓഫീസിന് മുന്നിലാണ് അപകടം ഉണ്ടായത്. നെന്മാറ ചിറ്റിലഞ്ചേരി സ്വദേശികളായ യാത്രക്കാർക്കും ഓട്ടോ ഡ്രൈവർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.
രാധിക (പള്ളിക്കാട് കോഴിപാടം, ചിറ്റിലഞ്ചേരി) ആര്യശ്രീ രാജൻ (ചിറ്റിലഞ്ചേരി) ചന്ദ്രൻ (ഓട്ടോ ഡ്രൈവർ )എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ വടക്കഞ്ചേരിയിലെ അസീസിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അവിടെ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാനുണ്ടായ സാഹചര്യം പോലീസ് പരിശോധിച്ചു വരികയാണ്.






