സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം; മൂന്ന് MBBS വിദ്യാർഥികൾ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊയിലാണ്ടി: കുറുവങ്ങാട് ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. കൊല്ലം സ്വദേശി നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചവർ.

ബുധനാഴ്ച പുലർച്ചെ 2.30ഓടെയാണ് സംഭവം. മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം സമീപത്തെ കാനയിലേക്ക് മറിഞ്ഞു.

അപകടം കണ്ട മറ്റ് വാഹനയാത്രക്കാർ വിദ്യാർഥികളെ ഉടൻ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മൂന്നുപേരും സ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം.

മൃതദേഹങ്ങൾ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സുഹൃത്തുക്കളുടേയും മറ്റ് സാക്ഷികളുടേയും മൊഴികൾ രേഖപ്പെടുത്തുന്നുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.