സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്ന് പേരെയും കൂടി കൊല്ലാനുണ്ടായിരുന്നു: നെന്മാറ ഇരട്ട കൊലപാതക കേസ് പ്രതി ചെന്താമരയുടെ വെളിപ്പെടുത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമര തുടർന്നും കൊലപാതകങ്ങൾ നടത്താൻ പദ്ധതിയിട്ടതായി സൂചനകൾ നൽകി. സുധാകരനെയും ലക്ഷ്മിയെയും കൂടാതെ മൂന്ന് പേരെ കൂടി താൻ കൊല്ലാൻ ലക്ഷ്യമിട്ടതായി ചെന്താമര പൊലീസിനോട് പറഞ്ഞതായാണ് വിവരം. തന്നെ പിരിഞ്ഞുപോയ ഭാര്യ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു അയൽവാസി എന്നിവരെ കൊലപ്പെടുത്താനാണ് ചെന്താമര തീരുമാനിച്ചിരുന്നത് .

അന്ധവിശ്വാസിയായ ചെന്താമര തൃശ്ശൂരുള്ള ഒരു മന്ത്രവാദി പറഞ്ഞത് കേട്ടാണ് കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയെ 2019 ൽ വെട്ടി കൊലപ്പെടുത്തിയത്. ചെന്താമരയുടെ കുടുംബം പിരിയാൻ കാരണം നീണ്ട മുടിയുള്ള സ്ത്രീയാണ് എന്നാണ് മന്ത്രവാദി പറഞ്ഞത് . തുടർന്നാണ് അയൽവാസിയായ സജിതയ്ക്ക് നേരെ ചെന്താമരയുടെ സംശയം നീളുന്നത് ഇതാണ് പിന്നീട് കൊലപാതക്കത്തിൽ കലാശിച്ചത്.

കൂടാതെ അയൽവാസികൾ കൂടോത്രം ചെയ്തിട്ടാണ് ഭാര്യ പോയതെന്നും അഞ്ചു പേരെ കൊല്ലുമെന്നും ഇയാൾ പറഞ്ഞതായി സമീപവാസിയായ പുഷ്പ എന്ന സ്ത്രീയും പറഞ്ഞു. ചെന്താമരയുടെ ശരീരം മുഴുവൻ ഏലസ്സുകളും ചരടുകളും കെട്ടിയിട്ടുണ്ട്.മുമ്പ് കൊടുവാൾ കൊണ്ട് ഭാര്യയെ ചെന്താമര വെട്ടിയിരുന്നു. അതിന് ശേഷമാണ് അയാളുടെ ഭാര്യ വീട്ടിൽ നിന്നും പോയത്. ഇക്കാര്യങ്ങളൊക്കെ അന്ന് പൊലീസിന് മൊഴിയായും ലഭിച്ചിട്ടുണ്ടെന്നും ചെന്താമരയുടെ അയൽവാസിയായ പുഷ്പ വ്യക്തമാക്കി.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.