കോഴിക്കോട്: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 11-ന് നടക്കാനിരിക്കെ, വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ. ഈ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന വോട്ടർക്ക് മൂന്ന് വോട്ടുകൾ രേഖപ്പെടുത്താൻ സാധിക്കും.
ഓരോ തലത്തിലേക്കുമുള്ള സ്ഥാനാർത്ഥികൾക്കായി മൂന്ന് വ്യത്യസ്ത വോട്ടിംഗ് മെഷീനുകൾ (EVM) പോളിംഗ് ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി മെഷീനുകൾക്ക് പ്രത്യേകം നിറങ്ങളും നൽകിയിട്ടുണ്ട്.
• വെള്ള കളർ വോട്ടിംഗ് മെഷീൻ: ഗ്രാമ പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മെഷീൻ.
• പിങ്ക് കളർ വോട്ടിംഗ് മെഷീൻ: ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മെഷീൻ.
• നീല കളർ വോട്ടിംഗ് മെഷീൻ: ജില്ലാ പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മെഷീൻ.



