സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നുവയസ്സുക്കാരിയെ പുഴയിലെറിഞ്ഞു കൊന്ന സംഭവം: കുട്ടിയുടെ അമ്മയെ പിതൃസഹോദരനൊപ്പം ചോദ്യചെയ്യാൻ പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : തിരുവാങ്കുളത്ത് മൂന്നുവയസ്സുക്കാരിയെ പുഴയിലെന്നറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. ഇന്നാക്കും ചോദ്യം ചെയ്യലുണ്ടാകുക. കുട്ടി കൊല്ലപ്പെടും മുൻപും പീഡനത്തിനിരയായെന്ന റിപ്പോർട്ടുകൾ കണ്ടെത്തിയിരുന്നു. കൂടതെ കഴിഞ്ഞ ഒരു വ‍ർഷമായി പിതാവിൻറെ സഹോദരൻ, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ.

എന്നാൽ ഇതേ കുറിച്ച് തനിക്ക് അറിവിലായിരുന്നെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ ഇതേ കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. ഇതിനായിയാണ് ഇന്ന് ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയാൻ പോലീസ് ഒരുങ്ങുന്നത്. പോക്‌സോ പ്രതിയായ പിതൃ സഹോദരൻ ഒരു പീഡോഫിലിക് ആണെന്നും അതിനുള്ള തെളിവുകൾ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിനു ലഭിച്ചിരുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്. പ്രതി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട്. അതിന്റെ തെളിവുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം കേസിൽ പ്രതിയായ അമ്മയുമായി ഇന്നലെ എറണാകുളം ചെങ്ങമനാട് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്ത് കേസിൽ പുതിയ വഴിത്തിരിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.