തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ വാടക വീട്ടിൽ നടന്ന ആക്രമണത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് മരിച്ചു. ധൻപതി നായിക് (27) ആണ് മരിച്ചത്. കഴിഞ്ഞ 18-ാം തീയതി രാത്രിയായിരുന്നു സംഭവം നടന്നത്. നഗരത്തിലെ ഒരു വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ ധൻപതി നായികിനെ ആദ്യം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ ഒഡീഷ സ്വദേശികളാണെന്നും, സംഭവസ്ഥലം ഒരു അനധികൃത ഇടപാടുകൾ നടന്നിരുന്ന കേന്ദ്രമായിരുന്നുവെന്നും പോലീസ് അറിയിച്ചു. പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.





