മലപ്പുറം: കരുവാരക്കുണ്ടില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. ഇന്നലെ കടുവയെ കണ്ട കേരളാ എസ്റ്റേറ്റില്‍ സൈലന്റ് വാലിയോട് ചേര്‍ന്ന പ്രദേശത്തു തന്നെയാണ് വീണ്ടും കടുവയെ കണ്ടെത്തിയത്. ഡോ.അരുണ്‍ സക്കറിയ അടങ്ങുന്ന സംഘം സംഭവ സ്ഥലത്തെത്തി പരിശോധന
നടത്തുകയാണ്.
അതേസമയം നാട്ടിലിറങ്ങിയ കാളികാവിലെ നരഭോജി കടുവയെ എട്ടു ദിവസമായിട്ടും പിടികൂടാന്‍ ആയിട്ടില്ല. കരുവാരകുണ്ട് സുല്‍ത്താന എസ്റ്റേറ്റിന് മേല്‍ഭാഗത്തായി സ്ഥാപിച്ച ക്യാമറയില്‍ രാവിലെ ആറുമണിക്ക് കടുവയുടെ ദൃശ്യം പതിഞ്ഞു. മദാരിക്കുണ്ട്, എസ്റ്റേറ്റ് മേഖലകളില്‍ വനം വകുപ്പ് വീണ്ടും തിരച്ചില്‍ ആരംഭിച്ചു. 20 പേര്‍ അടങ്ങുന്ന മൂന്നു സംഘങ്ങളായാണ് തിരച്ചില്‍ നടത്തുന്നത്. കടുവയ്ക്കായി സ്ഥലത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.






