സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ബത്തേരിയിലെ പുലി കാണാമറയത്ത്, കൂട് മാറ്റാനൊരുങ്ങി വനംവകുപ്പ്

വയനാട്: സുൽത്താൻബത്തേരി നഗര പ്രാന്തത്തില്‍ ജനവാസ മേഖലയില്‍ നാട്ടുകാരെ ഭയപ്പെടുത്തി പുലിയെ ഇപ്പോഴും കണ്ടെത്താനായില്ല. ദിവസങ്ങളോളം രാത്രിയില്‍ എത്തി കോഴിയെ ‘മോഷ്ടിച്ച്’ കടന്നുകളഞ്ഞിരുന്ന പുലി ഉടന്‍ ട്രാപ്പിലാകുമെന്ന പ്രതീക്ഷയിലായിരുന്നു വനംവകുപ്പ് രണ്ട് കൂടുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പ്രതീക്ഷളെയെല്ലാം തട്ടിമാറ്റിക്കൊണ്ടാണ് പുലി പ്രദേശം തന്നെ വിട്ടുപോയതായാണ് ഇപ്പോഴത്തെ നിഗമനം. സ്ഥാപിച്ചവയില്‍ ഒരു കൂട് (ട്രാപ്പ് കേജ്) ഒരു മാസത്തിനടുത്തായി മഴയത്തു കിടക്കുകയാണെന്നും തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ കൂടിന്റെ അടിഭാഗത്ത് (പ്ലാറ്റ്‌ഫോം) സ്ഥാപിച്ച പ്ലൈവുഡിന് ബലക്ഷയം സംഭവിച്ചതിനാല്‍ അടിയന്തിരമായി കൂട് മാറ്റി സ്ഥാപിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

കഴിഞ്ഞ മാസം ബത്തേരി നഗരത്തിനടുത്ത് താമസിക്കുന്ന പുതുശ്ശേരിയില്‍ പോള്‍ മാത്യൂസിന്റെ വീട്ടില്‍ രാത്രിയില്‍ പലതവണ പുലിയെത്തുകയും കോഴികളെ പിടിക്കുകയും ചെയ്തതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പോള്‍ മാത്യൂസിന്റെ വീട്ടില്‍ പുലി എത്തിയപ്പോള്‍ കൂട് സ്ഥാപിക്കാന്‍ തയ്യാറാകാതെയിരുന്ന വനംവകുപ്പിന്റെ നടപടി പോള്‍ മാത്യൂസ് കോടതിയില്‍ ചെയ്തതോടെയാണ് നടപടി വേഗത്തിലായത്. മെയ് 21ന് ഉച്ച കഴിഞ്ഞാണ് ആദ്യത്തെ കൂട് സ്ഥാപിച്ചത്.

ഇരയായി കോഴികളെ വെച്ചിരുന്നെങ്കിലും പുലി പിന്നീട് ആ ഭാഗത്തേക്ക് എത്തിയതേയില്ല. ഇതിന് പിന്നാലെ വെള്ളിയാഴ്ച പ്രദേശത്തെ സ്‌കൂള്‍ മതിലിനു മുകളിലൂടെ നടന്ന് നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ യാത്രക്കാരന്‍ പകര്‍ത്തിയിരുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് വനംവകുപ്പ് രണ്ടാമത്തെ കൂട് സ്ഥാപിച്ചത്.

Advertisement

പ്രചാരണങ്ങൾക്ക് മറുപടിയുമായി പുളിക്കക്കണ്ടം കുടുംബം

കോട്ടയം: ബിജെപിയിലേക്ക് പോകുമെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തള്ളി പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര കൗണ്‍സിലർമാർ. കുപ്രചരണത്തിന് പിന്നിൽ കേരള കോണ്‍ഗ്രസ് നേതാക്കളാണെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൻ ദിയ പുളിക്കക്കണ്ടം പറഞ്ഞു. പാലായിൽ യുഡിഎഫ്

Read More »

കെൽട്രോണിൽ മാധ്യമ കോഴ്‌സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ 2026 അധ്യയന വർഷത്തെ മാധ്യമ കോഴ്സുകളിലേക്ക് സ്പോർട്ട് അഡ്മിഷൻ നടത്തുന്നു. ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് കെൽട്രോൺ വിദ്യാഭ്യാസ

Read More »

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഇന്ന് കണ്ണൂരിലെ ക‌ർഷകരെ കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെെടുപ്പ് അടുത്തിരിക്കെ കേരളം സന്ദർശിക്കാനൊരുങ്ങി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 25, 26 തീയതികളിലാണ് ആദ്യ സന്ദർശനവും മാർച്ച് 6, 7 തീയതികളിൽ രണ്ടാം

Read More »

കടലിലെ മീൻ വിഷമാകുമ്പോൾ; അറിയണം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു പ്രമുഖ ഹോട്ടലിൽ നിന്ന് മത്സ്യ വിഭവങ്ങൾ കഴിച്ച രണ്ട് പേർ മരിക്കുകയും ചിലർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തെന്ന വാർത്തകൾ വൈറലായിരുന്നു. ഇതാദ്യമായിട്ടല്ല ഇത്തരം വാർത്തകൾ നമ്മൾ കേൾക്കുന്നത്.

Read More »

“മാതൃകാ പുനരധിവാസ ഗ്രാമം”; മലപ്പുറം ജില്ലയിലെ തിരൂരിൽ ആദ്യ തറക്കല്ലിടും

തിരുവനന്തപുരം: ഭിന്നശേഷി കുഞ്ഞുങ്ങളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്‌ത മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തെതിന് മലപ്പുറം ജില്ലയിലെ തിരൂരിൽ തറക്കല്ലിടുകയാണ്. ഇതോടെ ഈ സർക്കാരിൻ്റെ

Read More »

എഐ പണി ഇല്ലാതാക്കുമോ; റിപോർട്ടുകൾ പറയുന്നു

സമ്പദ്‌വ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് സിട്രിനി റിസർച്ചിൻ്റെ ‘ ദി 2028 ഗ്ലോബൽ ഇൻ്റലിജൻസ് ക്രൈസിസ്’ റിപ്പോർട്ട്. AIയുടെ ദ്രുതഗതിയിലുള്ള വളർച്ച മൂലം 2028 ആകുമ്പോഴേക്കും വൻതോതിലുള്ള തൊഴിലില്ലായ്മയ്ക്കും സാമ്പത്തിക അസ്ഥിരതയ്ക്കും കാരണമാകുമെന്നാണ് റിപ്പോർട്ട്

Read More »
Advertisement