എറണാകുളം : പുലിപ്പല്ല് കേസിൽ റാപ്പർ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി. പെരുമ്പാവൂര്‍ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വേടന്റെ മാലയിലെ പുലിപ്പാല് യാഥാർത്ഥമാണോ എന്ന് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഈ കേസിൽ കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് വനംവകുപ്പ്.
ഇതിനായി വേടന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം പുലിപ്പല്ലിനെ സംബന്ധിച്ച് വേടൻ നേരെത്തെ മൊഴി നൽകിയിരുന്നു. വേടന്റെ മൊഴി പ്രകാരം വേടന് പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനാണ് വനംവകുപ്പിന്റെ ശ്രമം.






