കൊച്ചി: നടി അൻസിബ ഹസൻ നടൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും.
ടിനി ടോം തനിക്കെതിരെ വർഗീയ പ്രചാരണം നടത്തിയെന്നായിരുന്നു അൻസിബ ഹസന്റെ പരാതി. സംഭവത്തിൽ നടൻ ടിനി ടോമിന്റെയും അമ്മ സംഘടന പ്രസിഡന്റായ ശ്വേത മേനോന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
അൻസിബ ഉന്നയിച്ച ആരോപണങ്ങൾ ഇരുവരും നിഷേധിച്ചാണ് മൊഴി നൽകിയിരിക്കുന്നത്. കേസ് സംബന്ധിച്ച് തുടർ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.




