സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ന് ഓശാന ഞായ‍‍ര്‍; യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശന സ്മരണകളിൽ വിശ്വാസികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആഘോഷിക്കും. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവവാരത്തിന് ഇതോടെ തുടക്കമാവും. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിനൊപ്പം അന്ത്യ അത്താഴത്തിന്റെയും കാൽവരിക്കുന്നിലെ കുരിശുമരണത്തിന്റെയും ഉയിർപ്പുതിരുന്നാളിന്റെയും ഓർമ്മ പുതുക്കുന്ന വേളയാണിത്.

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേ​റ്റതിനെ അനുസ്മരിച്ച്,​ ദേവാലയങ്ങളിൽ ഇന്ന് കുരുത്തോല ഘോഷയാത്രയും ദിവ്യബലിയും നടക്കും. തിങ്കൾ മുതൽ ബുധൻ വരെ ധ്യാനത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ പുരോഹിതർ ബൈബിൾ സന്ദേശം നൽകി ദിവ്യബലി അർപ്പിക്കും. പെസഹ, ദുഖവെള്ളി ആചാരണചടങ്ങുകൾക്ക് ശേഷം ശനിയാഴ്ച രാത്രി ആരംഭിക്കുന്ന ഉയിർപ്പ് തിരുകർമ്മങ്ങൾ ഞായറാഴ്ച പുലർച്ചെ അവസാനിക്കുന്നതോടെ ദേവാലയങ്ങളിലും വീടുകളിലും ഈസ്റ്റർ ആഘോഷങ്ങൾക്ക് തുടക്കമാകും.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.