മലപ്പുറം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവണ്ണപ്പാറ യൂണിറ്റ് മെമ്പറായിരിക്കെ അന്തരിച്ച വ്യാപാരിയുടെ കുടുംബത്തിന്, മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള 10 ലക്ഷം രൂപയുടെ ധനസഹായ വിതരണവും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള ആദരവും സംഘടിപ്പിച്ചു.
എടവണ്ണപ്പാറ മമത ഗ്രാൻഡ് സിറ്റിയിൽ നടന്ന ചടങ്ങ് ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായി.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ശ്രീ. കുഞ്ഞാവു ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.എ. ജബ്ബാർ ഹാജി മുഖ്യാതിഥിയായിരുന്നു. കുടുംബ സുരക്ഷാ ഫണ്ട് വിതരണവും അദ്ദേഹം നിർവഹിച്ചു. വാഴക്കാട്, ചീക്കോട് ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തിലെയും ഉൾപ്പെടെ അറുപതോളം ജനപ്രതിനിധികളെ ചടങ്ങിൽ സ്നേഹാദരം നൽകി ആദരിച്ചു.
യൂണിറ്റ് പ്രസിഡന്റ് കൈരളി ബിച്ചാപ്പു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നൗഷാദ് വട്ടപ്പാറ സ്വാഗതം പറഞ്ഞു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആരിഫ, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ശിവൻ, മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. മുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജൈസൽ എളമരം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അഡ്വ. എം.കെ. നൗഷാദ്, ഖൈറുന്നീസ എന്നിവർ വിശിഷ്ടാതിഥികളായി.
കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് നിവിൽ ഇബ്രാഹിം, ജില്ലാ സെക്രട്ടറിമാരായ മായപ്പ വിജയൻ, നാസർ ടെക്നോ, മണ്ഡലം ഭാരവാഹികളായ അനസ് കെ.പി, സത്യൻ, ന്യൂവേ സിദ്ദീഖ് യൂണിറ്റ് വൈസ് പ്രസിഡൻറ് യൂണിറ്റ് സെക്രട്ടറിമാരായ റഷീദ് കൊളമ്പലം, ബാവ ജംഗ്ഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആയിശ മാരാത്ത്, വജിദ ജബിൻ, സമിത എന്നിവരും ആശംസകൾ നേർന്നു.
കൂടാതെ ശംസീർ (യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി), സൗജത്ത് റഹ്മാൻ (വനിതാ വിംഗ് സംസ്ഥാന കൗൺസിൽ അംഗം), സുനിത എസ്.കെ (വനിതാ വിംഗ് ജില്ലാ സെക്രട്ടറി), ദിൽഷാദ (ട്രഷറർ, വനിതാ വിംഗ് യൂണിറ്റ്), യൂണിറ്റ് സെക്രട്ടറിമാരായ ശശിരാജൻ, മുസ്തഫ, മജീദ് മാക്സ്, ജലീൽ കാലടി ,ഹേമ രാജു, യൂണിറ്റ് കോർഡിനേറ്റർ മുൻഷാദ് നവീന, മുസ്തഫ വട്ടപ്പാറ (ടി.പി.ആർ.എഫ് ചെയർമാൻ), സനൂപ് ഭരതാഞ്ജലി (എ.ആർ.ടി കൺവീനർ) എന്നിവരും ചടങ്ങിൽ സംസാരിച്ചു.










