കോഴിക്കോട്: ദേശീയപാത 766 ൽ താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ മുറിച്ചിട്ട മരങ്ങൾ ക്രയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി മാറ്റുന്നതിനാലും ചുരത്തിൽ വാഹന ബാഹുല്യം കാരണം നിർത്തിവച്ച പാച്ച് വർക്ക് ഏഴാം വളവ് മുതൽ ലക്കിടി വരെ ചെയ്യുന്നതിനാലും (ജനുവരി 22, 23) തിയ്യതികളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഗതാഗത കുരുക്ക് ഉണ്ടാകുവാൻ സാധ്യതയുണ്ട്.
യാത്രക്കാർ തങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഗതാഗത പുനക്രമീകരണം നടത്തേണ്ടതാണ്. മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊതുമരാമത്ത് ദേശീയ പാത ഉപവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. വലിയ വാഹനങ്ങൾ യാതൊരു കാരണവശാലും കടത്തിവിടാൻ സാധിക്കില്ലെന്നതിനാൽ ചരക്ക്നീക്ക വാഹനങ്ങൾ സഹകരിക്കണമെന്നും നിർദ്ദേശം പാലിച്ചില്ലെങ്കിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.



