പാലക്കാട്: ആലത്തൂർതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലത്തൂർ ടൗണിൽ ഡിസംബർ 10 നും ഡിസംബർ 13 നു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വടക്കഞ്ചേരി, പാലക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ദേശീയപാതയിലൂടെ സ്വാതി ജംഗ്ഷനിൽ എത്തി പുതിയ ബസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്വാതി ജംഗ്ഷൻ വഴി തന്നെ സർവീസ് നടത്തേണ്ടതാണ്. കാവശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മലമല മുക്കിൽ നിന്നും നെല്ലിയാങ്കുന്നം വഴി ദേശീയപാതയിൽ പ്രവേശിച്ച് സ്വാതി ജംഗ്ഷൻ വഴി ബസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ ഇതുവഴി തന്നെ സർവീസ് നടത്തണമെന്ന് ആലത്തൂർ പോലീസ് അറിയിച്ചു.






