വടകര: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് മുതൽ വങ്കളം വരെയുള്ള റോഡിന്റെ കിഴക്കുഭാഗം പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് (ഞായർ ) രാവിലെ ആറുമണി മുതൽ രാത്രി 12 മണി വരെ കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴി തിരിച്ചു വിടുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ ബൈജു അറിയിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൊയിലാണ്ടി ടൗണിൽ നിന്ന് ഇടത്തോട്ട് ഓവർ ബ്രിഡ്ജ് വഴി ഉള്ളേരി, അത്തോളി, പാവങ്ങാട് വഴി പോകേണ്ടതാണെന്ന് അറിയിപ്പിൽ പറഞ്ഞു






