അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിച്ചത്. ഈ തീ മറ്റു രണ്ട് കോച്ചുകളിലേക്ക് വ്യാപിക്കുകയും, 1 കോച്ച് പൂർണമായും കത്തി നശിക്കുകയും ചെയ്തു.
യാത്രക്കാർ ഉടനെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി തീ നിയന്ത്രിക്കാൻ ശ്രമിച്ചതോടെ വലിയ അപകടം ഒഴിവായി. റെയിൽവേ അധികൃതരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീയെ നിയന്ത്രണ വിധേയമാക്കി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആർക്കും പരിക്കില്ല. തീ പിടിച്ച ബോഗിയിൽ നിരവധി യാത്രക്കാരുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ട്രെയിൻ നിർത്തി തീണച്ചത് അപകടം ഒഴിവാക്കാൻ സഹായിച്ചതായി റെയിൽവേ അറിയിച്ചു.






