മലപ്പുറം: താനൂരിൽ ട്രാൻസ് വുമൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ സ്വദേശി തൗഫീഖ് (40) ആണ് പിടിയിലായത്. വടകര സ്വദേശിനി കമീല തിരൂർ(35) ആണ് ആത്മഹത്യ ചെയ്തത്.
തൗഫീഖിന്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കമീലയെ കണ്ടെത്തിയത്ത്. തന്റെ മരണത്തിനു കാരണം തൗഫീഖ് ആണെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ട ശേഷം ആയിരുന്നു ആത്മഹത്യ ചെയ്തത്. ഇതേ തുടർന്നാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് തൗഫീഖ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
Content: Transgender woman commits suicide; friend arrested






