തിരുവനന്തപുരം: കെഎസ്ആര്‍ടിസിയും മോട്ടോര്‍വാഹന വകുപ്പും കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വാഹനപ്രദര്ശനമായ ട്രാന്‍സ്പോ 2025-ന് എത്തുന്ന സന്ദര്‍ശകര്‍ക്കായി കെഎസ്ആര്‍ടിസി പാര്‍ക്ക് ആന്‍ഡ് റൈഡ് സംവിധാനം ഒരുക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ പാര്‍ക്കിങ് ഏരിയകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകളില്‍ സൗജന്യമായി എക്സ്പോ കേന്ദ്രമായ കനകക്കുന്നില്‍ എത്തിച്ചേരാം.
ഇതോടൊപ്പം ഡബിള്‍ ഡക്കര്‍ ഇലക്ട്രിക് ബസ്സില്‍ കേവലം 20 രൂപ മാത്രം നല്കി നഗരക്കാഴ്ചകള്‍ ആസ്വദിച്ച് മേളയില്‍ എത്തിച്ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മേളയില്‍ എത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെ വികാസ് ഭവന് ഡിപ്പോ പരിസരത്തും പാര്‍ക്ക് ചെയ്യാവുന്നതാണ്.






