സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബസ് സ്റ്റാൻ്റിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം; ട്രാൻസ്പോർട് ബസ് ഡ്രൈവർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കുളച്ചൽ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ കുളച്ചൽ സ്വദേശി ജവഹർ ആണ് പിടിയിലായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി വേഗത്തിലായത്. എസ്.പി. സ്റ്റാലിൻ്റെ നിർദേശപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കുളച്ചൽ കാമരാജ് ബസ് സ്റ്റാൻഡിലെ പ്ലാറ്റ്‌ഫോമിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ ചുറ്റും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ജവഹർ ശല്യപ്പെടുത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത്. പ്രതി സംഭവ സമയത്ത് യൂണിഫോമിലായതിനാൽ അന്വേഷണം കൂടുതൽ എളുപ്പമായി.

ബസ് ജീവനക്കാരനാകാമെന്ന പ്രാഥമിക നിഗമനത്തെ തുടർന്ന് കുളച്ചൽ ബസ് സ്റ്റാൻഡിലെ ജീവനക്കാരുടെ വിവരങ്ങൾ പരിശോധിച്ച പൊലീസ്, അന്വേഷണത്തിന്റെ തുടർനടപടിയിൽ കുളച്ചൽ മാർക്കറ്റ് റോഡ് പ്രദേശത്ത് താമസിക്കുന്ന ജവഹറെ പിടികൂടുകയായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.