സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വര്‍ക്കലയിൽ കേരള ടൂറിസം സംഘടിപ്പിക്കുന്ന ട്രാവൽ-ലിറ്റററി ഫെസ്റ്റിവൽ; ‘യാനം’ ഒക്ടോബറിൽ ആദ്യ പതിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ പരിപാടിയായി ‘യാനം’ എന്ന ട്രാവല്‍-ലിറ്റററി ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. യാനത്തിന്റെ ആദ്യ പതിപ്പ് ഒക്ടോബർ 17, 18, 19 തീയതികളിൽ വര്‍ക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തിൽ നടക്കും.

സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കി കേരളം പുതിയൊരു യാത്രാ സാഹിത്യ അവലോകനത്തിന് തുടക്കം കുറിക്കുന്നതാണ് ലക്ഷ്യം. ലിറ്റററി ഫെസ്റ്റിവൽ വഴി കേരളത്തെ ലോക സഞ്ചാരസാഹിത്യ രംഗത്ത് കൂടുതൽ അടയാളപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

പരമ്പരാഗത സാഹിത്യോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായ പരിപാടിയായ ‘യാനം’, യാത്രകളെ സ്നേഹിക്കുന്നവർക്കുള്ള സംഗമവേദിയായി രൂപകൽപ്പന ചെയ്തതാണ്. ഫെസ്റ്റിവലിൽ എഴുത്തുകാർ, കലാകാരൻമാർ, ഫോട്ടോഗ്രാഫർമാർ, സാഹസിക യാത്രികർ, യാത്രാ ഡോക്യുമെന്ററി സംവിധായകർ തുടങ്ങിയ വ്യത്യസ്ത മേഖലകളിലെ പ്രൊഫഷണലുകൾ പങ്കെടുക്കും.

ഇതിനു സമാനമായ ആശയം രാജ്യത്ത് ആദ്യമായാണ് നടപ്പിലാക്കപ്പെടുന്നത്. മുൻപ് ഡെസ്റ്റിനേഷൻ വെഡ്ഡിങ് ആൻഡ് മൈസ് ടൂറിസം കോൺക്ലേവുകൾ, ഉത്തരവാദിത്ത ടൂറിസം കോൺക്ലേവുകൾ തുടങ്ങിയ പരിപാടികൾ സംസ്ഥാന ടൂറിസം വകുപ്പ് വിജയകരമായി നടത്തിയിരുന്നു. ഈ മാതൃകയിൽ, യാത്രയും സാഹിത്യവും ഒന്നിക്കുന്ന പുതിയ പരീക്ഷണമായി ‘യാനം’ ഒരുക്കപ്പെടുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.