തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം . 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . കാലാവസ്ഥ വ്യതിയാനവും, കപ്പൽ അപകടവും മത്സ്യ തൊഴിലാളികളെ കാര്യമായി ബാധിച്ചതിനാൽ കുറച്ച് ദിവസത്തെ ഇളവ് അനുവദിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം.
കാലവസ്ഥാ വ്യതിയാനവും, ഇന്ധന വില വർധനവും ഈ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ട്ടിച്ച സമയത്തായിരുന്നു കപ്പലപകടം കൂടി എത്തിയത്. ഇതോടെ തീരമേഖലകളിലെ ത്സ്യ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടമായി. നിലവിൽ ഭൂരിഭാഗം മത്സ്യ തൊഴിലാളികളും ദുരിതത്തിലാണ്.അതേസമയം അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. എന്നാൽ പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം.






