ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്നതില്‍ തികച്ചും അസ്വസ്ഥനാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വർദ്ധിപ്പിച്ചപ്പോൾ മുതൽ ട്രംപ് ഭീഷണിയായും മുൻകരുതലായുമൊക്കെ ഓരോ എതിർപ്പുകൾ പ്രകടിപ്പിച്ചതാണ്. കഴിഞ്ഞ ദിവസവും ട്രംപ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് പറഞ്ഞതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യ വൻതോതിലുള്ള തീരുവകൾ തുടർന്നും നൽകേണ്ടി വരുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്.
മോദിയും ട്രംപും തമ്മിലുള്ള അത്തരമൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് ആവര്‍ത്തിച്ചത്. ഇന്ത്യയുടെ നിലപാട് ഇതാണെങ്കിൽ അവർ വൻതോതിലുള്ള താരിഫ് നൽകുന്നത് തുടരുമെന്നും ഇന്ത്യ അതാഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് മോദി ഉറപ്പ് നൽകിയെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളുകയും ചെയ്തിരുന്നു.
റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന യുഎസ് അവകാശവാദങ്ങള്‍ക്കിടെയാണ് ട്രംപിന്റെ പുതിയ ഭീഷണി. ഇന്ത്യ ഉടന്‍ റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തുമെന്നും, പകരം യുഎസ് എണ്ണ വാങ്ങുമെന്നുമായിരുന്നു ട്രംപിന്റെ വാദം. എന്നാല്‍ ഇതുവരെ അത്തരമൊരു നീക്കവും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇതാണ് ട്രംപിനെ വീണ്ടും പ്രകോപിപ്പിച്ചിരിക്കുന്നത്.
റഷ്യന്‍ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യ ഇനിയും കൂടുതല്‍ നികുതി ഭാരം അനുഭവിക്കേണ്ടി വരുമെന്ന ഭീഷണി നൽകിയതിന് ശേഷം ട്രംപ് കാത്തിരിക്കുകയാണ്. മോസ്‌കോയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തും വരെ ഇന്ത്യ കടുത്ത തീരുവകൾ അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ സമ്മതിച്ചുവെന്നും, പ്രസ്തുത കാര്യം മോദിയുമായുള്ള ഒരു ഫോണ്‍ കോളില്‍ ധാരണയായെന്നും അടുത്തിടെ ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ ഇന്ത്യ ഈ അവകാശവാദം നിഷേധിച്ചിരുന്നു. റഷ്യന്‍ എണ്ണ വാങ്ങല്‍ തുടരുന്നിടത്തോളം ഇന്ത്യ ധാരാളം തീരുവകള്‍ അടച്ചുകൊണ്ടിരിക്കേണ്ടി വരും. പക്ഷേ ഇന്ത്യ അങ്ങനെ പറഞ്ഞതായി താന്‍ വിശ്വസിക്കുന്നില്ലെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ എല്ലാം ധാരണയായെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ സമ്മതിച്ചെന്നു ട്രംപ് അവകാശപ്പെടുമ്പോഴും, ഈ അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തള്ളുകയാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം. ഇരുനേതാക്കള്‍ക്കുമിടയില്‍ അത്തരമൊരു ഫോണ്‍ സംഭാഷണം നടന്നിട്ടില്ലെന്ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച നടന്ന പ്രതിവാര പത്രസമ്മേളനത്തില്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. വ്യാപാര ചര്‍ച്ചകളിലെ പുരോഗതി അവര്‍ അവലോകനം ചെയ്യുകയും, ബന്ധം നിലനിര്‍ത്താന്‍ സമ്മതിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതുവരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഒഴുക്ക് ഇനിയും തുടരും. റഷ്യ- യുക്രൈന്‍ യുദ്ധത്തിനു ശേഷം ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ പങ്കാളിയാണ് പുടിന്റെ റഷ്യ. ഇതിനു കാരണം റഷ്യ നല്‍കുന്ന ഇളവുകള്‍ തന്നെയാണ്. അതേസമയം ഇന്ത്യയുടെ ഈ എണ്ണ വാങ്ങലാണ് യുക്രൈന്‍ ആക്രമണം തുടരാന്‍ പുടിനെ സഹായിക്കുന്നതെന്നാണ് ട്രംപിന്റെ വാദം. എന്നാൽ ട്രംപ് പലതരത്തിൽ ഇന്ത്യയെ പ്രതിസന്ധിയിൽ ആക്കാൻ ശ്രമിക്കുമ്പോഴും റഷ്യയുമായുള്ള ബന്ധം ഇന്ത്യയ്ക്ക് മറക്കാൻ കഴിയുന്ന ഒന്നല്ല. റഷ്യ ഇന്ത്യയോട് കാണിക്കുന്ന പരിഗണയും അതുപോലെ തന്നെ. ട്രംപിന്റെ നികുതികള്‍ക്കിടെ റഷ്യ ഇന്ത്യയ്ക്ക് വലിയ കിഴിവുകളാണ് എണ്ണയ്ക്ക് നല്‍കുന്നത്. എന്ത് തന്നെ ആയാലും ട്രംപ് ഇനി എന്ത് ചെയ്യുമെന്നും ഇന്ത്യ എങ്ങനെ പെരുമാറുമെന്നും വരും ദിവസങ്ങളിൽ കാണാം






