ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുവാദം തന്ന് അമേരിക്ക. യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക ഇളവ് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചു. താല്‍ക്കാലിക അനുമതിയാണ് നല്‍കിയിരിക്കുകയാണ്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ആണ് ഈ കാര്യം അറിയിച്ചത്.
പശ്ചിമേഷ്യയില്‍ യുദ്ധ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, ലോകവിപണിയില്‍ പെട്രോളിനും ഡീസലിനും വില കുതിച്ചുയരാതിരിക്കാനാണ് ഇങ്ങനെയൊരു നീക്കം.
ഇതിന് പിന്നാലെ കനത്ത വിമര്‍ശനവുനായി കോണ്‍ഗ്രസ് എത്തി. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ തീരുമാനിക്കാന്‍് അമേരിക്കയുടെ അനുവാദം വേണോ എന്നും രാജ്യം ഒരു ബനാന റിപ്പബ്ലിക് ആണോ എന്നും കോണ്‍ഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. രാജ്യത്തിന്റെ പരമാധികാരം ബിജെപിക്ക് അടിയറവ് വെക്കുകയാണെന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല വിമര്‍ശിച്ചു.






