വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന പകരം തീരുവയുടെ ഭാവി തീരുമാനം നാളെ. ഇത് സംബന്ധിച്ച് നിര്‍ണ്ണായക കേസ് യു എസ് സുപ്രീം കേടതി പരിഗണിക്കുന്നത് നാളെ.
രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം പ്രകാരമുള്ള അധികാരങ്ങള്‍ ഉപയോഗിച്ച് യുഎസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാത്ത തീരുവകള്‍ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരമുണ്ടോ എന്ന കാര്യമാണ് കേടതി പരിശോധിക്കുക.
സുപ്രീം കേടതി വിധി ട്രംപിന് എതിരായാല്‍ ഇത്തരത്തില്‍ ചുമത്തിയ തീരുവകള്‍ പിന്‍വലിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമാകുമെന്നും വിലയിരുത്തലുണ്ട്. വിധി എതിരായാല്‍ ഇത്തരത്തിലുള്ള തീരുവകള്‍ക്ക് നിയമ സാധുത ഇല്ലാതാകും.










