ഡ്രൈഫ്രൂട്ട്‌സ് കഴിയ്ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ വിഭവമാണ് ചോക്‌ളേറ്റ് -നട്ട്‌സ് മില്‍ക്ക് ഷേയ്ക്ക്. കുറഞ്ഞ സമയത്തില്‍ എളുപ്പത്തിലുണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഈ ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
തണുത്ത പാല്‍- 1 കപ്പ്
ബദാം(കുതിര്‍ത്ത് തൊലി കളഞ്ഞത്)- 6
കശുവണ്ടിപ്പരിപ്പ്-6
മധുരമില്ലാത്ത കോക്കോ പൗഡര്‍-ഒരു ടേബിള്‍സ്പൂണ്‍
ഈന്തപ്പഴം- 5
തയ്യാറാക്കേണ്ട വിധം
ഒരു ബ്ലെന്‍ഡറില്‍ കുറച്ച് പാലെടുത്ത് ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കൊക്കോ പൗഡര്‍ എന്നിവയെടുത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ബാക്കി പാല്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. വേണമെങ്കില്‍ പഞ്ചസാര ചേര്‍ക്കാവുന്നതാണ്. കുട്ടികള്‍ക്ക് കൊടുക്കാന്‍ ആവശ്യമെങ്കില്‍ ചോക്‌ളേറ്റ് കഷ്ണങ്ങളും ചേർക്കാം. ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഇഷ്ടനുസൃതം അലങ്കരിച്ചെടുക്കാവുന്നതാണ്.




