സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒരു വര്‍ഷത്തിനു ശേഷം ‘ടർബോ’ പ്രൊമോ സോങ് പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വൈശാഖ് സംവിധാനം ചെയ്ത ‘ടര്‍ബോ’ റിലീസ് ചെയ്തിട്ടു ഒരു വര്‍ഷത്തിനു ശേഷം പ്രൊമോ സോങ്ങ് പുറത്തുവിട്ട് മമ്മൂട്ടി കമ്പനി. ടര്‍ബോ ജോസ് എന്ന മാസ് കഥാപാത്രമായി മമ്മൂട്ടി അഴിഞ്ഞാടിയ ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. ഈ കഥാപാത്രത്തിനായി തയാറാക്കിയ പ്രൊമോ സോങ്ങാണ് മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയിരിക്കുന്നത്.

പ്രൊമോ സോങ് പുറത്തുവന്നതിനു പിന്നാലെ വലിയ വിമർശനങ്ങളാണ് ഗാനത്തിന് എതിരെ ഉയരുന്നത്. നേരത്തെ പുറത്തിറക്കാതിരുന്നത് നന്നായി എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘കേട്ട് തുടങ്ങിയപ്പോഴേ നിർത്തി’, ‘ഇത് ആദ്യമേ ഇറക്കിയരുന്നെങ്കിൽ ടർബോ ആരും കാണില്ലായിരുന്നു’, ‘സത്യം പറയാലോ ഇറക്കാതിരുന്നത് നന്നായി, നല്ല ശോകം ആയിട്ടുണ്ട്’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള വിമർശനങ്ങൾ.

എന്നാൽ ഗാനരംഗത്തിലെ മമ്മൂട്ടിയുടെ ലുക്കിന് വലിയ പ്രശംസകൾ ലഭിക്കുന്നുണ്ട്. ‘എന്ത് ലുക്കാണ് മമ്മൂട്ടിയെ കാണാൻ’ എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ശേഖർ മേനോനാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സ്ട്രീറ്റ് അക്കാദമിക്സ്, ഇറ്റ്സ്പിസി, ഗ്രീഷ് എന്നിവർ ചേർന്ന് വരികൾ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് രശ്മി സതീഷ്, ഇമ്പാച്ചി, അസുരൻ, ഇറ്റ്സ്പിസി, ഗ്രീഷ് എന്നിവർ ചേർന്നാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.