Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ടിവികെ സംസ്ഥാന പര്യടനം രണ്ടാം ദിനം: വിജയ്ക്ക് വേല്‍ സമ്മാനിച്ച് പ്രവര്‍ത്തകര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പര്‍താരവുമായ വിജയ്യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തില്‍. തീരദേശ ജില്ലയായ നാഗപ്പട്ടണത്തെ ആവേശത്തിലാക്കിയ വിജയ് പൊതുയോഗത്തില്‍ സംസാരിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ്‌ഷോയെ കുറിച്ച് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഇന്ന് കരുതലോടെയായിരുന്നു ടിവികെയുടെ പ്രവര്‍ത്തനങ്ങള്‍. എങ്കിലും വിജയ്യുടെ പ്രചാരണ വാഹനത്തിന് പിന്നാലെ പ്രവര്‍ത്തകര്‍ ഓടിയതോടെ ഇന്നും റോഡ്‌ഷോ ആയി മാറി. പ്രവര്‍ത്തകര്‍ സമ്മാനിച്ച വേല്‍ ഉയര്‍ത്തിയ വിജയ് ആള്‍ക്കൂട്ടത്തെ ഇളക്കിമറിച്ചു. അവസാന 250 മീറ്റര്‍ ദൂരം ഒരു മണിക്കൂറോളം സമയം എടുത്താണ് സഞ്ചരിച്ചത്.

തന്റെ പൊതുയോഗങ്ങള്‍ തടസ്സപ്പെടുത്താന്‍ അനാവശ്യ നിബന്ധനകള്‍ വെക്കുകയാണെന്നാണ് വിജയുടെ ആരോപണം. ആളുകളുടെ ജോലി തടസ്സപ്പെടുത്താതിരിക്കാനും ചിലര്‍ക്ക് വിശ്രമം ലഭിക്കാനുമാണ് ശനിയാഴ്ചകളില്‍ മാത്രം പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും വിജയ് പറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer