തൃശൂർ: വാണിയംപാറയിൽ രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു. കൊമ്പഴ മാളിയ്ക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് തിരിച്ചറിഞ്ഞു.
ഇന്ന് രാവിലെ വീട്ടിലെ ശുചിമുറിക്കുള്ളിൽവെച്ചാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ കുട്ടിയെ കുടുംബാംഗങ്ങൾ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.




