കൊല്ലം: ഓയൂരില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂര്‍ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്. രാത്രി 11.30 യോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ ഇവരുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്‌സന് ഗുതുതരമായി പരിക്കേറ്റു. ഇയാളെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.






