സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാണാതായ രണ്ട് കുട്ടികളെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: കാണാതായ രണ്ട് കുട്ടികളെ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മുംബൈ അംടാംപ് ഹില്‍ സ്വദേശികളായ മസ്‌കന്‍ മൊഹബത്ത് ഷെയ്ഖ്(5) സാജിദ് മുഹമ്മദ് ഷെയ്ഖ്(7) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മുതല്‍ കാണാതായ ഇരുവരെയും മണിക്കൂറുകള്‍ക്ക് ശേഷമാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.

വീടിന് പുറത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു. വൈകിട്ട് ഏറെനേരം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. പോലീസിലും പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഒരു വഴിയാത്രക്കാരന്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന പഴയ കാറിനുള്ളില്‍ രണ്ട് കുട്ടികളെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡോര്‍ തുറന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ശ്വാസംമുട്ടിയാണ് രണ്ട് കുട്ടികളുടെയും മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കാറിന്റെ ഡോര്‍ അകത്തുനിന്ന് ലോക്ക് ചെയ്തനിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. കളിക്കുന്നതിനിടെ കാറിനകത്ത് കയറി ഡോര്‍ ലോക്ക് ചെയ്ത കുട്ടികള്‍ക്ക് പിന്നീട് ഇത് തുറക്കാനായില്ലെന്നാണ് സംശയിക്കുന്നത്.

അതേസമയം, സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതിനാല്‍ വിശദമായ അന്വേഷണം തുടരുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ അപകടമരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.

Tags :

Recent News

Advertisement