ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ലാന്‍സ് നായ്ക് പ്രിത്പാല്‍ സിങ്, ശിപായ് ഹര്‍മിന്ദര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈന്യത്തിന്റെ ചിനാല്‍ കോര്‍പ്സില്‍ ഭാഗമായിരുന്നു ഇവര്‍.
തുടര്‍ച്ചയായ ഒന്‍പതാം ദിവസത്തിലും നടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ നടന്ന സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റവും നീണ്ട ഏറ്റുമുട്ടലുകളില്‍ ഒന്നായിരുന്നു ഇത്.
ഇതുവരെ രണ്ട് ഭീകരരാണ് ഓപ്പറേഷന് അഖലിനിടെ കൊല്ലപ്പെട്ടത്. 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റി. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഓഗസ്റ്റ് ഒന്നിന് കുല്‍ഗാമിലെ വനമേഖലയായ അഖലിലെത്തിയ സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.






