കൊല്ലം: കൊട്ടാരക്കരയിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം. രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27), കൊട്ടാരക്കര മൈലം സ്വദേശി സിദ്ദിവിനായക് (20) എന്നിവരാണ് മരിച്ചത്. ദേശീയ പാതയിൽ കൊട്ടാരക്കര കൊല്ലം റോഡിൽ നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. 4 യുവാക്കൾ ആണ് രണ്ട് ബൈക്കുകളിലായി ഉണ്ടായിരുന്നത്.അമിത വേഗതയാണ് അപകട കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ മറ്റ് രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇരു ദിശകളിൽ നിന്നായി വന്ന ബുള്ളറ്റും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.




