ദുബൈ: ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് യുഎഇ. 15 ട്രക്കുകളിലായി 300 ടൺ സഹായ സാമഗ്രികളാണ് എത്തിച്ചത്. കഠിനമായ തണുപ്പിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശീതകാല വസ്ത്രങ്ങളും താമസ സൗകര്യങ്ങളും എത്തിച്ചു.
‘ഗാലന്റ് നൈറ്റ് 3’ ഓപ്പറേഷന്റെ ഭാഗമായുള്ള 257-ാമത് വാഹന സംഘമാണ് ഗസ്സ മുനമ്പിലെത്തിയത്. വീടുകൾ നഷ്ടപ്പെട്ടവർക്കും പലായനം ചെയ്യപ്പെട്ടവർക്കും സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതിനായി 182 ടൺ ഷെൽറ്റർ ടെന്റുകളും എത്തിച്ചിട്ടുണ്ട്.






