സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് അഭിനന്ദനങ്ങളുമായി യുഎഇ ഭരണാധികാരികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് അഭിനന്ദന സന്ദേശം കൈമാറി യുഎഇ ഭരണാധികാരികള്‍. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ സ്ഥാപിക്കാന്‍ കഴിയട്ടെ എന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു.

യുഎഇ ജനങ്ങളും ഭരണാധികാരികളും രാഷ്ട്രങ്ങള്‍ക്കിടയില്‍ സംഭാഷണവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള വത്തിക്കാന്റെ പങ്കിനെ അങ്ങേയറ്റം വിലമതിക്കുന്നു. വിശുദ്ധ മാര്‍പ്പാപ്പയോടൊപ്പം സഹവര്‍ത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പങ്കിട്ട മാനവികതയുടെയും ആഗോള സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളും ആഗ്രഹിക്കുന്നുഎന്നാണ് – വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സില്‍ കുറിച്ചത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും ലിയോ പതിനാലാമന് അഭിനന്ദന സന്ദേശം കൈമാറിയിരുന്നു.

69കാരനായ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെയാണ് പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുത്തത്. ‘ആദ്യത്തെ അമേരിക്കന്‍ മാര്‍പാപ്പ’ എന്ന ഖ്യാതി ഇതോടെ റോബര്‍ട്ട് ഫ്രാന്‍സിസ്

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.