മലപ്പുറം: വരുന്ന മുനിസിപ്പൽ തെരഞ്ഞടുപ്പിൽ താനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിൽ മുസ് ലിം ലീഗും 14 സീറ്റിൽ കോൺഗ്രസ്സും ഒരു സീറ്റിൽ സ്വാതന്ത്രനുമാണ് മത്സരിക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനം മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എൻ മുത്തുകോയ തങ്ങൾ നിർവ്വഹിച്ചു. പ്രഖ്യാപന സമ്മേളനം കെ.പി.സി.സി മെമ്പർ യു.കെ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.വി.കുഞ്ഞൻ ബാവ ഹാജി ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.പി.പി.ഹാരീഫ്, മണ്ഡലം ജന.സെക്രട്ടറി എം.പി.അഷ്റഫ് മുനിസിപ്പൽ പ്രസിഡണ്ട് സി മുഹമ്മദ് അഷ്റഫ്,മുനിസിപ്പൽ ജന.സെക്രട്ടറി കെ.സലാം, നഗരസഭ ചെയർമാൻ റഷീദ് മോര്യ സംസാരിച്ചു.



