സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എരുമയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തദ്ദേശീയ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലത്തൂർ നിയോജക മണ്ഡലത്തിലെ എരുമയൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കുനിശ്ശേരി മണ്ഡപത്തിൽ നടന്ന യോഗത്തിൽ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തി.

ബ്ലോക്കിലേക്ക് അബ്ദുൽഖാദർനെയും അഞ്ചു മുതൽ 13 വാർഡുകൾ വരെയുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പഞ്ചായത്ത് വികസനത്തിനും വികസന മുരടിപ്പിനെതിരെയും കാർഷിക മേഖലയുടെ വികസനത്തിനും യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ഉണ്ണി കുമാരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയും ബ്ലോക്ക് കമ്മിറ്റിയും കൂടി തീരുമാനമെടുത്താണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതെന്നും, മൊത്തം 20 സ്ഥാനാർത്ഥികൾ ഉണ്ടെന്നും 20 സ്ഥാനാർത്ഥികളും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും 25 വർഷമായി എൽഡിഎഫ് ഭരിക്കുന്ന എരുമൂർ പഞ്ചായത്തിൽ സാധിക്കാത്ത മാറ്റങ്ങൾ യുഡിഎഫ് ഭരണത്തിൽ വന്നാൽ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.

മെമ്പർമാരായ കബീർ, ഷഫീഖ്, നിതീഷ് കുമാർ, പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു. തങ്ങളെ ജയിപ്പിച്ചാൽ തകരാറിലായി കിടക്കുന്ന റോഡുകൾ പുനർനിർമിക്കുമെന്നും വീടില്ലാത്തവർക്ക് വീട് സജ്ജമാക്കും എന്നും കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണും എന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ സ്ഥാനാർത്ഥികൾ ഉറപ്പു നൽകി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement