കോഴിക്കോട്: കോഴിക്കോട് മാവൂർ ഗ്രാമപ്പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്ര്യഖ്യാപിച്ചു. കോൺഗ്രസ്സിന് എട്ട്, മുസ്ലീം ലീഗിന് എട്ട്, കെ പി എ രണ്ട്, ആർ എം പി ഒന്ന് എന്നിങ്ങനെയാണ് സീറ്റ് വിഭജനം.
മത്സരിക്കുന്ന സ്ഥാനാർത്ഥികൾ – വാർഡ് ഒന്ന് – മുജ്തബ നെല്ലിക്കോടൻ, രണ്ട് – അഷ്റഫ് കരിയേരി, മൂന്ന് – ശ്രീജ അറ്റാഞ്ചേരി, നാല് – മുനീറ പൊന്നംപുറത്ത്, അഞ്ച് – എൻ.പി അഹമ്മദ്, ആറ് – ശ്രീകല കരിമ്പനകോഴി, ഏഴ് – സാബിറ പരുത്തിപ്പാറ, എട്ട് – കെ. ഉസ്മാൻ, ഒൻപത് – കെ. ഉണ്ണികൃഷ്ണൻ, പത്ത് – ജയശ്രീ ദിവ്യപ്രകാശ്, പതിനൊന്ന് – കെ.സി. ഗീത ടീച്ചർ, പന്ത്രണ്ട് – സി. മുനീറത്ത്, പതിമൂന്ന് – ഗീതാമണി പുലിയപ്പുറംതടത്തിൽ, പതിനാല് – മുംതാസ് സലാം, പതിനഞ്ച് – ഫൗസിയ സലാം, പതിനാറ് – പി.സി. അനസ്, പതിനേഴ് – എം. പ്രസാദ്, പതിനെട്ട് – വി.എസ്. രഞ്ജിത്ത്, പത്തൊൻപത് – ഉമാദേവി കുഴിപ്പള്ളി എന്നിവരാണ്.






