മലപ്പുറം: താനാളൂർ പഞ്ചായത്തിലെ മീനടത്തൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം മണ്ഡലം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ എൻ മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. ടി കെ ഫാറൂഖ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് പതിനാലാം വാർഡ് സ്ഥാനാർത്ഥി വെള്ളിയത്ത് സൈതലവിയുടെ പ്രകടന പത്രിക ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി ജില്ലാ പഞ്ചായത്ത് താനാളൂർ ഡിവിഷൻ സ്ഥാനാർത്ഥി അധ്യ:എ പി സ്മിജിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ സന്നിഹിതരായി ടി പി റസാഖ്, പി അഷ്റഫ്, വി കുഞ്ഞു. പിടി ബാബു,പി എസ് സഹദേവൻ, വെള്ളിയത്ത് സലാം, വി കെ മമ്മദ് കോയ കെ പി ഷിഹാബ്, കെ റിയാസ് ,ടി ജംഷീറലി, ടി ഫൈസൽ. സി കെ കോയ, പി റഫീഖ്,കെ അസ്ഹർ . ഒപി ഷിഹാബ്, വി ബാപ്പുട്ടി, ടി സാലി, മുജീബ് താനാളൂർ.കുന്നത്ത് നാസർ, സ്ഥാനാർ.ത്ഥികളായ വെള്ളിയത്ത് സൈതലവി, തോട്ടുങ്ങൽ ഉസ്മാൻ ഹാജി, മുഹമ്മദ്അസ്ലം എം പി, ഗ്രിഷികേഷ് എന്നിവർ പ്രസംഗിച്ചു.






