മലപ്പുറം: പൊന്നാനി നഗരസഭയിലെ തീരദേശ മേഖലയിൽ കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലിയുടെ പ്രവർത്തനങ്ങൾ യുഡിഎഫിന് ഗുണമായി എന്ന് വിലയിരുത്തൽ. രണ്ടുവർഷത്തിലേറേയായി അദ്ദേഹം പൊന്നാനി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തീരദേശത്തുൾപ്പെടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. അതെല്ലാം തിരഞ്ഞെടുപ്പിൽ ഗുണകരമായെന്നാണ് വിലയിരുത്തൽ.
തീരദേശത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരിടത്തുപോലും യുഡിഎഫിന് ജയിക്കാനായിരുന്നില്ല. ഇത്തവണ നാലുസീറ്റ് നേടാൻ യുഡിഎഫിനായി.
എന്നാൽ, ഈഴുവത്തിരുത്തി മേഖല കേന്ദ്രീകരിച്ചും കെ.പി. നൗഷാദ് അലി പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ആ ഭാഗങ്ങളിൽ കാര്യമായ ചലനമുണ്ടാക്കിയില്ല.






