കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡായ പന്നിയങ്കരയിൽ യു.ഡി.എഫ് റാലി നടത്തി. പന്നിയങ്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എസ്.വി. അർഷുൽ അഹമ്മദിന്റെ തിരഞ്ഞെടുപ്പ് റാലി പന്നിയങ്കരയിൽ നിന്നും തുടങ്ങി കണ്ണഞ്ചേരി ബൈപ്പാസിൽ അവസാനിച്ചു. കോഴിക്കോട് കോർപ്പറേഷനെ ഇടത് ഭരണത്തിൽ നിന്നും മുക്തമാക്കാൻ ഓരോ വോട്ടും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും








