സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തദ്ദേശ തിരഞ്ഞെടുപ്പ് തിരികെ പിടിച്ച് യുഡിഎഫ്; അക്കൗണ്ട് തുറന്നു ബിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട് : പുതുക്കോട് ഗ്രാമപ്പഞ്ചായത്തിൽ എൽഡിഎഫിൽനിന്ന് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. ഒപ്പം ആദ്യമായി ബിജെപി ഒരു വാർഡിൽ ജയിച്ച് അക്കൗണ്ട് തുറന്നു. 16 വാർഡുകളിൽ 10 സീറ്റിൽ യുഡിഎഫ് ജയിച്ചു. അടത്തടുത്ത വാർഡുകളിൽ മത്സരിച്ച പുതുക്കോട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഉദയനും ഭാര്യ ജിഷ ഉദയനും ജയിച്ചു. വെൽഫെയർ പാർട്ടിയും മുസ്‌ലിം ലീഗും തമ്മിൽ കടുത്ത മത്സരം നടന്ന തെരുവ് വാർഡിൽ മുസ്‌ലിം ലീഗ് ജയിച്ചു.

ചന്തപ്പുരയിൽ മത്സരിച്ച നിലവിലെ വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രനെ 248 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.എം. ഹാരിഷ് തോൽപ്പിച്ചു. മൂന്നാം വാർഡ് മണപ്പാടത്താണ് ബിജെപി ജയിച്ചത്. എൽഡിഎഫ് അഞ്ച് വാർഡിൽ ജയിച്ചു.

എൽഡിഎഫ് തുടർച്ചയായി അധികാരത്തിലെത്തിയിരുന്ന പുതുക്കോട് 2010-ലും 2015-ലും യുഡിഎഫ് അധികാരം പിടിച്ചെടുത്തെങ്കിലും 2020-ൽ രണ്ട് സീറ്റിലൊതുങ്ങിയത് കനത്ത പ്രഹരമായിരുന്നു. ഇതിനുള്ള മധുരമായ പകരം വീട്ടലും കൂടിയായി ഇത്തവണത്തെ വിജയം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.