കോഴിക്കോട്: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടെറിയേറ്റ് അംഗവും മുൻ എം.എൽ.എയുമായ വി.എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു. ഓമശ്ശേരി പഞ്ചായത്തിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ടിയാണ് ഓഫീസ് സജ്ജീകരിച്ചതെന്ന് യു.ഡി. എഫ് കൺവീനർ യു. കെ ഹുസൈൻ പറഞ്ഞു.
ചടങ്ങിൽ കെ.കെ അബ്ദുള്ളക്കുട്ടി, പിവി സാദിഖ്, സൂപ്പർ അഹ്മദ് കുട്ടി ഹാജി , പി വി അബ്ദുറഹിമാൻ മാസ്റ്റർ, റസാഖ് മാസ്റ്റർ , ഒ എം ശ്രീനിവാസൻ , ഷഹാന എസ്പി , ബൽക്കീസ് ടീച്ചർ, അനീസ് മാസ്റ്റർ , അഷ്‌റഫ് എ.കെ, സഹദ് കൈവേലിമുക്ക് എന്നിവർ സംസാരിച്ചു.






