കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും, മുന്നണി വിപുലീകരണവുമാകും പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും ചർച്ചയാകും. കേരള കോൺഗ്രസ് എമ്മിനെയും ആർ ജെ ഡിയെയും മുന്നണിയിലെത്തിക്കുന്നതതടക്കം ചർച്ചയായേക്കും. ആരോഗ്യവകുപ്പിനെതിരെയുള്ള തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും.
Content: UDF meeting today; Front expansion to be discussed






