സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ജന ക്ഷേമ വാഗ്ദാനങ്ങളുമായി താനാളൂരിൽ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

മലപ്പുറം: ഇന്നത്തെ വാഗ്ദാനം നാളെത്തെ യാഥാർത്ഥ്യം എന്ന സന്ദേശമുയർത്തി യു ഡി എഫ് താനാളൂർ പഞ്ചായത്ത് പ്രകടന പത്രികപുറത്തിറക്കി. ജനക്ഷേമകരമായ പദ്ധതികൾക്ക്മുൻഗണന നൽകിയുള്ളതാണ് ഇത്തവണത്തെ പത്രിക’താനാളൂരിലെ മുഴുവൻ ഗ്രാമീണ റോഡുകളും 100 ദിവസത്തിനകം ഗതാഗതയോഗ്യമാകുമെന്നും ഗ്രാമ പഞ്ചായത്ത് ആഫീസിൽ കെട്ടികിടക്കുന്ന മുഴുവൻ ഫയലുകളിലും 100 ദിവസത്തിനകം തീർപ്പു കൽപ്പിക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം നിർദ്ദേശിക്കുന്ന പ്രകടന പത്രികയിൽ ജലസാക്ഷരതക്കും ഊന്നൽ നൽകുന്നുണ്ട്.

ലഹരി മുക്ത താനാളൂർ യാഥാർത്ഥ്യമാക്കും. മുഴുവൻ അങ്കണവാടികളും സ്മാർട്ടാകും . അംഗനവാടി ടീച്ചർമാർക്കും ആശാവർക്കർമാർക്കും ഹോണറേറിയം വർദ്ധിപ്പിക്കും പ്രവാസികൾക്കായി ക്ഷേമ പദ്ധതികൾ നടപ്പാക്കും. കുട്ടികൾക്കും രോഗികൾക്കും വയോജനങ്ങൾക്കുമായി ഹാപ്പിനെസ് പാർക്കുകൾ ആരംഭിക്കും. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഡിജിറ്റൽ സ്‌കിൽസ് കോഴ്‌സുകൾ നൽകി വിദ്യാർത്ഥികളെ പുതിയ കാലത്തിനൊപ്പം സഞ്ചരിക്കാൻ പര്യാപ്തമാക്കും. കായിക മേഖലയിൽ പഞ്ചായത്തിലെ രണ്ട് സ്റ്റേഡിയങ്ങളും നവീകരിക്കുമെന്നും സ്ഥലലഭ്യതക്ക് അനുസരിച്ച് അരീക്കാട് പുതിയ സ്റ്റേഡിയം നിർമ്മിക്കുമെന്നുംപ്രകടനപത്രികവാഗ്ദത്വം നൽകുന്നു.

പ്രകടനപത്രിക മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി പ്രകാശനംചെയ്തു. പി എ മുസ്തഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം വി കെ എംഷാഫി, താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. അബ്ദുൽ ജലീൽ, ഗ്രാമ പഞ്ചായത്ത് അംഗം നുസ്റത്ത് ബാനു ഡിസിസി സെക്രട്ടറി ഒ രാജൻ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ് കെ.എൻ മുത്തു കോയ തങ്ങൾ. താനാളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി. അഷ്റഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ ഉബൈദുള്ള താനാളൂർ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥികളായ അഡ്വ എപി സ്മിജിഎം.കെ അനിലവി. പി.സുലൈഖ. അനിൽ തലപ്പള്ളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കെണിയിൽ വീഴരുത്, പ്രകോപനം വേണ്ട; അണികളോട് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിന് KSU ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. ഈ നാട് സംഘർഷത്തിന്റെ

Read More »

ഷാൾ അണിയിച്ചെങ്കിൽ തെളിയിക്കട്ടെ: ബിജെപിയെ വെല്ലുവിളിച്ച് അയിഷാ പോറ്റി

കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ അയിഷാ പോറ്റിക്കെതിരെ ബിജെപി രംഗത്തെത്തിയതോടെ വിവാദമാകുകയാണ്. അയിഷാ പോറ്റി ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്നുമുള്ള ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ

Read More »

കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയം; പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർ‌ജിന് നേരെ കണ്ണൂരിൽ ഉണ്ടായ കെഎസ് യു ആക്രമണത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺ​ഗ്രസിന്റെ ഹീന രാഷ്ട്രീയമാണ് പുറത്തായതെന്ന് പറഞ്ഞ മുഖ്യമന്ത്രി, അവിടെ ഉണ്ടായത് പ്രതിഷേധ പ്രകടനമല്ലെന്നും

Read More »

വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനായിരുന്നു തന്ത്രിയുടെ അറസ്റ്റ്: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആരെയും ന്യായീകരിക്കാൻ അല്ല.

Read More »

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ

Read More »

കണ്ണൂരിൽ കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രി വീണയുടെ കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റു. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര

Read More »
Advertisement