കൊച്ചി: കൊച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ തിരിച്ചടി. പത്തോളം പ്രമുഖ വിമതർ യുഡിഎഫിന് എതിരായി മത്സരത്തിനിറങ്ങുകയാണ്. അതിൽ കോൺഗ്രസ് നേതാക്കളും ഉൾപ്പെടുന്നു.
പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഇവര്‍ മത്സരരംഗത്തുണ്ടാകുമെന്ന് ഏറെക്കുറെ വ്യക്തമായി. കൊച്ചി കോണത്ത് ഡിവിഷനിൽ മുൻ ഡെപ്യൂട്ടി മേയർ പ്രേംകുമാറാണ് വിമതനായി മത്സരിക്കുന്നത്. ഗിരിനഗറില്‍ മഹിളാ കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ മാലിനി കുറുപ്പും പാലാരിവട്ടത്ത് മുൻ കൗൺസിലർ ജോസഫ് അലക്സും വിമതരായി മത്സരിക്കുന്നുണ്ട്.
72-ാം ഡിവിഷനിലെ മുൻ കൗൺസിലർ, യൂത്ത് കോൺഗ്രസ് നേതാവ് ബാസ്റ്റിൻ ബാബു, മാനശ്ശേരി ഡിവിഷനിലെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സോഫിയ രാജു, മുണ്ടൻവേലി ഈസ്റ്റ് ഡിവിഷനിലെ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡൻറ് ആഷ്‌ലി, മൂലംകുഴി ഡിവിഷനിലെ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് സോണി, പള്ളുരുത്തിയിലെ മഹിളാ കോൺഗ്രസ് പ്രവർത്തകയും ബ്ലോക്ക് സെക്രട്ടറിയുമായ ഹസീന എന്നിവരും വിമത സ്ഥാനാർത്ഥികളായി മുന്നോട്ട് വന്നിരിക്കുകയാണ്.






